തുലാസ്സിലെ തൂക്ക കട്ടിയുടെ ഭാരത്തിനനുസരിച്ചു്
പഴയ പത്രങ്ങൾ , പേപ്പർ തകരം കുപ്പിക്കാരൻ
തന്റെ ഭാണ്ഡത്തിലേക്കു അടുക്കിയടുക്കി വെക്കു
ന്നതു് അയാൾ മകനും മരുമകളും നിഷ്ക്കർഷിച്ച
തനുസരിച്ച് സസൂക്ഷ്മം നോക്കിയിരുന്നു . ഇടക്കു
മരുമകൾ വന്നു് തകരം കുപ്പിക്കാരൻ അധികമായി
എടുത്തു വെച്ച രണ്ടു പത്രങ്ങൾ മാറ്റി വെയ്പ്പിച്ചു
തന്നെ രൂക്ഷമായി നോക്കി പിറുപിറുത്തു കൊണ്ടു
അകത്തേക്കു പോകുന്നതു അയാൾ നിർവ്വികാരത
യോടെ നോക്കി .
തകരം കുപ്പിക്കാരൻ എടുത്ത പത്രത്തിനും , പാഴ്
യോടെ നോക്കി .
തകരം കുപ്പിക്കാരൻ എടുത്ത പത്രത്തിനും , പാഴ്
സാധനങ്ങൾക്കും തുകയെണ്ണി നല്കി ഗേറ്റു തുറന്നു
കടക്കുന്നതിനിടയിൽ അയാൾ പിന്നാലെ ചെന്നു
തകരം കുപ്പികാരനെ വിളിച്ചു.
" എയ് ഒന്നു നില്ക്കൂ" !
"എന്താ ?" "
"എന്താ ?" "
പാഴ് സാധനങ്ങൾ തന്നാലിനിയുമെടുക്കാമോ"
"അതിനെന്താ, എന്താണു്" അയാളതിനുത്തരം പറഞ്ഞില്ല .
തകരം കുപ്പിക്കാരൻ സൈക്കിൾ ചവിട്ടി മുന്നോടു പോകു
ന്നതും നോക്കി അയാൾ ഗേറ്റിൻ ചുവട്ടിൽ നിന്നു .
അത്രയും പഴയത് ആരും എടുക്കില്ലല്ലോ..നന്നായി
ReplyDelete