Friday, October 26, 2012

മദ്ധ്യവേനലവധി

മദ്ധ്യ വേനലവധി

മദ്ധ്യ വേനലവധിയ്ക്കെന്നും
മുന്നിലായി തെളിയുമാ മുഗ്ദ്ധ വദനം
കണ്മഷിയെഴുതിയ കൺകളിലൂറും
കണ്ണു നീരിനാൽ ചോദിച്ചു കണ്മണി
പോകട്ടെയെന്നെനിക്കു മാത്രം
മനസ്സിലാകും ഭാഷയിലദ്ദിനം
കോളേജു പുസ്തകം മാറോടു
ചേർത്തവൾ കോണിപ്പടികളിറങ്ങി

മറഞ്ഞപ്പോൾ , ചെഞ്ചോര
കൊണ്ടെൻ നെഞ്ചകത്താ ദൃശ്യം
കാലം കദനത്താൽ വരച്ചു വച്ചു 
ഇന്നുമാ ചിത്രത്തിൽ നോവിന്റെ
കൂടു , പൊട്ടിച്ചൊരു ; മുദ്ധ മന്ദഹാസം .

3 comments:

  1. എനിക്ക് മാത്രം മനസ്സിലാകുന്ന ആ ഭാഷ"

    നന്നായിട്ടുണ്ട് മാഷെ..

    ReplyDelete
  2. അവിടെ എത്തിയതു പോലെ...
    ഒരു സുഖം...
    കൊള്ളാം മഷേ.

    ReplyDelete