അമ്മേ സുഖം തന്നെ !
പാതി തുറന്ന മിഴികളിലൊരു
സ്നേഹപ്പൊൻ തിളക്കം
പാൽ പുഞ്ചിരി , വരണ്ട
ചുണ്ടിൽ മായ്ക്കുന്നു
വ്യാധിയുടെ മാറാലകൾ
പതിഞ്ഞ ശബ്ദം സുഖം
തന്നെ മകനെ, വേണ്ട
വിഷാദം, സുഖം തന്നെ .
രോഗ പീഢകൾ ഞണ്ടിൻ
കാലുകൾ , മാംസകല -
കളിലാന്നഴ്ന്നിറങ്ങും
ദുസ്സഹം കൊടും വേദന
മറച്ചിടാൻ പൊഴിച്ചു
നറും പുഞ്ചിരിയമ്മ
വീണ്ടും വരണ്ട ചുണ്ടതിൽ
ആവർത്തിച്ചതു കല്ലു വെച്ച
കൊടും നുണ മാത്രം ;
സുഖം തന്നെ , മകനെ ,സുഖം.
ഇന്ദ്രിയങ്ങളന്നു വേർപാടിൻ
അഗ്നിജ്വാലകളിൽ വെന്തു
നീറിടുന്ന തപ്ത നിമിഷങ്ങളിൽ
അച്ഛനുറങ്ങുന്നുവോയമ്മേ
എന്നുണ്ണി ചോദിച്ചതുമുടൻ
അതേയെന്നുരിയാടിയതും
അമ്മയുടെ ആദ്യത്തെ നുണ
പിന്നെത്ര കല്ലു വെച്ച നുണകൾ
അന്തിക്കത്താഴക്കഞ്ഞി കുടിച്ചു
ഉണ്ണിയാരാഞ്ഞു അമ്മ കഴിച്ചുവോ
കഞ്ഞി? ഒഴിഞ്ഞ കഞ്ഞിക്കലം
സാക്ഷി കഴിച്ചിടാമെന്നു പറഞ്ഞതു
അമ്മയുടെ കല്ലു വെച്ചാരു നുണ
കണ്ണുകളടച്ചു അമ്മ കിടക്കുന്നു
ഉണരുകയില്ലേയെന്നമ്മേ
നെഞ്ചു പിടഞ്ഞു മകൻ ചോദിച്ചു
ഒന്നുമുരിയാടാതെയൊരു നുണ
പറയാതെ അമ്മ കിടക്കുന്നു
നിശ്ചലം , നിശ്ശബ്ദമായി .
അമ്മയുടെ നുണകളില്‍ ഒരിക്കലും വറ്റാത്ത പാല്‍പ്പത.ഹൃദ്യം.
ReplyDeleteസർവ്വം സഹയായ അമ്മ
ReplyDeleteഅമ്മ അതുകൊണ്ടല്ലേ അമ്മയാകുന്നത്?കവിത നന്നായി.ഭാവുകങ്ങൾ.
ReplyDelete