കെടാതെ കാത്തു സൂക്ഷിക്കുന്നു
ഒരു മഞ്ഞു കാലത്തെ തീക്കുണ്ഡം
മരം കോച്ചുന്ന തണുപ്പിൽ നമ്മൾ
വിറച്ചു വിറങ്ങലിക്കനല്ലായിരുന്നു
ഈ തീക്കുണ്ഡം തയ്യാറാക്കപ്പെട്ടതു്
അതൊരു മഞ്ഞു കാലമായിരുന്നു
നല്ലതു പോലെ ചൂടേല്ക്കനായി
കൊതിച്ചു പോകുന്ന മഞ്ഞുകാലം
കൈവെള്ളയിൽ നിന്നുമെന്റെ
കൊച്ചു ജീവിത പ്രതീക്ഷകളെല്ലാം
ഉതിർന്നു പോയ ഒരു ശൈത്യ കാലം
അന്നാണു നീയൊരു പറവയായി
എന്നിൽ നിന്നും പറന്നകന്നതും
നിന്റെ തൂവലുകളെന്നിൽ ; തീക്കുണ്ഡം
ആ , മഞ്ഞു കാലത്തു തീർത്തതും
അണയാതെ കത്തിയുയരും തീനാളം
നിന്റെ സ്മരണകളെ ചിലപ്പോൾ
പുനർജ്ജനിപ്പിക്കും , അതിനാൽ
അണയ്ക്കാതെ തീക്കുണ്ഡത്തെ
ഉള്ളിൽ കാത്തു സൂക്ഷിക്കുന്നു ഞാൻ
അതു തീർത്തതു , നീ പറന്നു പോയതും
ഉതിർന്നു വീണ നിന്റെ തൂവലുകളല്ലോ.
സ്മരണകളെ പുനരുജ്ജീവിപ്പിക്കുന്ന വാക്കുകള്‍
ReplyDeleteകളി ചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ്..
ReplyDeleteവിട ചൊല്ലിയ മനസ്സുകളിടറുകയാണിനി മൂകം
ഹൃദ്യമായ കവിത.വരികൾ
ശുഭാശംസകൾ...
തീപ്പുകയുന്ന ചിന്തകള്‍
ReplyDelete