പിതാവിനെ വെട്ടിനുറുക്കി
ഘാതകർ കെന്ന , വേദനകൾ
ചുടല തീർത്തതിൽ കിടന്നു
വേദനിച്ചു പിടഞ്ഞുറങ്ങിയ
മകൻ ഗാന്ധിജിയെ കിനാവു
കണ്ടുണർന്നു പോയി
അവൻ കിടക്ക വെടിഞ്ഞു
കിടപ്പാടം വെടിഞ്ഞു
ചുവന്ന പാതകൾ താണ്ടി
ഗ്രാമങ്ങൾ താണ്ടി
പട്ടണങ്ങൾ താണ്ടി നടന്നു
അവൻ തലയുയർത്തിപ്പിടിച്ചു
നെഞ്ചു വിരിച്ചും കൊണ്ടും
മുന്നോട്ടു പോകുകയാണു്
അച്ഛനെ കൊന്നവർക്കായി
ശിരസ്സും ദേഹവും നേദിക്കാൻ
അവനെ പിന്തുടർന്നു
ആയിരങ്ങൾ തലയുയർത്തി
നെഞ്ചു വിരിച്ചു വരുന്നു
അവരെല്ലാം ഗാന്ധിജിയെ
കിനാവു , കണ്ടവരായിരുന്നു .
ആ മകനും,അവനെ അനുഗമിക്കുന്നവരും മൂർച്ചയേറിയ ഒരായുധം ഒളിപ്പിച്ചു വച്ചിരിക്കുന്നു.!!! ഒരു പക്ഷേ എത്ര വലിയ ശത്രുവിനോടും പോരാടി ജയിക്കാൻ പോന്ന ഒന്ന്..! ക്ഷമിക്കാൻ കഴിവുള്ള ഒരു മനസ്സ്.!!!
ReplyDeleteനല്ല രചന.
ശുഭാശംസകൾ....
ഗാന്ധിജിയെ കിനാവുകാണുന്നവരെവിടെ ഇപ്പോള്‍?
ReplyDeleteവിപ്ലവം ജയിക്കട്ടെ
ReplyDeleteഅവര്‍ സഹനത്തിന്റെ പാതയിലൂടെ..
ReplyDeleteനന്നായിരിക്കുന്നു.
ഓരോ തുളളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നൂ...
ReplyDeleteപ്രതീക്ഷ നന്ന്.
ReplyDelete