ആകാശത്തിലെഴുതിയ
കവിതയ്ക്കേഴു വരികൾ
വായിയ്ക്കാൻ തുടങ്ങവേ
കാർ മേഘക്കൂട്ടം മായ്ച്ചു
പെയ്യുന്ന മഴ മധുരതരമായി
ജലതരംഗം വായിക്കുന്നു
ഗ്രീഷ്മ ജ്വാലകളണഞ്ഞ
പ്രകൃതി ലയിച്ചു പാടുന്നു
തോരാ വർഷധാരയിൽ
കുളിച്ചു മാമരങ്ങൾ തല
കുടഞ്ഞു , പച്ചച്ച മുടിയിഴകൾ
കാറ്റിൽ പാറിയുണങ്ങുന്നു .
തോരാ വർഷധാരയിൽ
ReplyDeleteകുളിച്ചു മാമരങ്ങൾ തല
കുടഞ്ഞു , പച്ചച്ച മുടിയിഴകൾ
കാറ്റിൽ പാറിയുണങ്ങുന്നു .
very beautiful
നല്ല വരികള്‍
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ...
മനോഹരം കവിത
ReplyDeleteആകാശത്തിലെഴുതിയ
ReplyDeleteകവിതയ്ക്ക് "പന്ത്രണ്ട്" വരികൾ
ആഹാ....
ReplyDeleteഒരു മഴ കൊണ്ട പ്രതീതി. കൊള്ളാം
ReplyDelete