യുദ്ധമില്ലാത്ത ദിനങ്ങൾ
അതു പിന്നെ യുദ്ധമില്ലാത്ത
മുന്നൂറ്റിയറുപത്തിയഞ്ചേകാൽ
വർഷങ്ങളായി പരിണമിക്കുന്നു
എത്രയെത്ര യുദ്ധ സന്നാഹങ്ങൾ
എത്രയോ പരിശീലനങ്ങൾ
പരിശീലനങ്ങളും , സന്നാഹങ്ങളും
അന്തർദ്ദാഹമായി , അടങ്ങതെയെ
ന്നുമുള്ളിനെയസ്വസ്ഥമാക്കുന്ന
യുദ്ധത്തിനായുള്ള അഭിവാജ്ഞയെ
അവസാനിപ്പിക്കാനവയ്ക്കാകില്ല
ശത്രു രാജ്യത്തെയാക്രമിച്ചു
കീഴ്പ്പെടുത്തി സർവ്വാധിപത്യം
സ്ഥാപിക്കുന്നതു സ്വപ്നങ്ങൾ
വല്ലപ്പോഴും നല്കുന്ന യാഥാർത്ഥ്യം
യുദ്ധം ചെയ്യാനുള്ളയാസക്തി
കെട്ടുപാടുകൾ പൊട്ടിച്ച നാളിലാണു
സബോർഡിനേറ്റിന്റെ സഹധർമ്മിണി
ശത്രുരാജ്യമായി പ്രഖ്യപിക്കപ്പെട്ടതു്
പോറസിനെ ഒറ്റു കൊടുത്ത
അംബിയെന്ന നൃപനെ പോലെ
ഭർത്താവും ആക്രമണത്തിൽ
ധീരതയോടെ പങ്കു ചേർന്നു
ഓഫീസർമാർ കണ്മുന്നിൽ
ശത്രു രാജ്യത്തെ കീഴ്പ്പെടുത്തുന്ന
ബാറ്റിൽ , സബോർഡിനേറ്റായ
ഭർത്താവു് നോക്കി നില്ക്കുന്നു .
പിന്നെ മഹായുദ്ധം
ReplyDeleteഅഭിവാഞ്ജയാണ് ശരി.കവിതയിൽ കാര്യമുണ്ട്.
ReplyDelete"ശത്രു രാജ്യത്തെ" !
ReplyDeleteയുദ്ധം...
ReplyDeleteപിന്നെ മഹായുദ്ധം
ReplyDelete