പ്രൊതിമ അമർനാഥിന്റെ
അമര വീഥിയിൽ നിൻ
കാച്ചിലങ്ക ചിതറിത്തെറിച്ച
പ്രകൃതി സംഹാരമന്നു
ഇടിഞ്ഞു വീണ മൺ മലകൾ
കവർന്നെടുത്തു നിൻ
തീർത്ഥാടന മോക്ഷങ്ങൾ
നിലച്ചു പോയ നൂപുരത്തിൻ
പുളക നാദമിന്നും
ചടുല നൃത്തച്ചുവടുകളിളക്കും
സ്മരണ തൻ മണ്ഡപത്തിൽ
കേദരനാഥിൽ , ബദരിയിൽ
ഉയരുന്ന വിലാപങ്ങൾ
ഓർത്തു പോകുന്നു
അഗ്നി നർത്തകി നിന്നുടെ
കാൽച്ചിലമ്പു നിലച്ച ദിനം
മുക്തിയും മോക്ഷവും
മാത്രം തേടിയെത്തിയോർ
ജീവവായു തേടിപ്പിടഞ്ഞു
പിടഞ്ഞു മരിച്ച ദുരന്തം
പ്രകൃതി, എന്തിവ്വിധം
നിർദ്ദയയുടെ താണ്ഡവം
മല പോലെ വളർന്ന
ദുഷ്ടതകൾ , മരണത്തെ
വെല്ലു വിളിക്കുന്നിവിടെ .
മുക്തിയ്ക്ക് മേല്‍ ജീവഭയം
ReplyDeleteനന്നായി എഴുതി..ആശംസകള്‍
ReplyDeleteമല പോലെ വളർന്ന
ReplyDeleteദുഷ്ടതകൾ , മരണത്തെ
വെല്ലു വിളിക്കുന്നിവിടെ .
നല്ല കവിത
ReplyDeleteശുഭാശംസകൾ.....