Monday, May 27, 2013

ബുൾഡോസർ


ബുൾഡോസറുകൾ
വീടുകളെ ചവച്ചു തുപ്പുന്നു
നാളെ ഇവിടെ
നീണ്ടു നിവർന്നു കിടക്കും
എക്സ്പ്രസ് പാത

വീടു നഷ്ടപ്പെട്ടവരെ
പരിഹസിച്ചു പായും
ഇരുനൂറ്റമ്പതു
കിലോ മീറ്റർ വേഗത്തിൽ
കൊട്ടാര കാറുകൾ

അപ്പോൾ, നഷ്ടപ്പെട്ട
വീടിനെയോർത്തു്
അവർ ശപിക്കുന്നതു് ,
പാവം ബുൾഡോസറിനെ .

2 comments:

  1. യന്ത്രങ്ങള്‍ എന്തുപിഴച്ചു അല്ലേ?

    ReplyDelete
  2. പരിഹാരം നിർദ്ദേശിച്ചിട്ടും മന്ത്രിക്ക് തലയിൽ കേറുന്നില്ല.

    ReplyDelete