വരൂ വീട്ടിലേക്ക്
ഗുരു നാഥൻ പതിഞ്ഞ
ശബ്ദത്തിൽ വിളിച്ചു
ചരിത്രം പഠിപ്പിക്കുമ്പോൾ
ഗുരു നാഥന്റെ
ശബ്ദത്തിനു് പെരുമ്പറയുടെ
മുഴക്കമുണ്ടായിരുന്നതു്
അവളേർത്തു പോയി
പുതിയ പാഠങ്ങൾ
പഠിപ്പിച്ചു താരാമെന്നു
പറയുമ്പോൾ
ഗുരുനാഥന്റെ കണ്ണുകളിൽ
യാചനയായിരുന്നു
ക്ലാസ്സിൽ പേടിപ്പിക്കുന്ന
ഭാവമായിരുന്നു
ഗുരുനാഥന്റെ നോട്ടത്തിനു്
ചരിത്രത്തിന്റെ
ഏതദ്ധ്യായമായിരിക്കും
ഗുരുനാഥൻ
തനിക്കു പറഞ്ഞു തരുന്നതു്
പിന്നാലെ നടക്കുമ്പോൾ
ഗുരുനാഥനോടു്
അവൾ ഒടുവിൽ ചോദിച്ചു .
ഗുരുനാഥന്‍ ശിഷ്യയ്ക്കെന്ത് കൊടുക്കും?
ReplyDeleteഇപ്പോൾ ധാരളം പഠന സഹായികൾ സുലഫം. കൂടാതെ,ദുരുപയോഗം ചെയ്യാതെ,സൂക്ഷിച്ചുപയോഗിച്ചാൽ
ReplyDeleteഇന്റെർനെറ്റും പഠനത്തിനുപകരിയ്ക്കും. ഇത്രയൊക്കെ സൗകര്യങ്ങളുള്ളപ്പോൾ ശിഷ്യയ്ക്ക് വീട്ടിലിരുന്ന് പഠിച്ചാൽ പോരേ..? ഈ ഗുരുനാഥനോടെന്തായാലും 'ചരിത്രം' മാപ്പു തരില്ല.
നല്ല കവിത
ശുഭാശംസകൾ...