Sunday, February 3, 2013

അപകടം

 അപകടം
 

ഓടി കിതച്ചെത്തി
കാലങ്ങൾ കാതങ്ങൾ
എത്രയെത്ര താണ്ടിയിന്നു
ഞാനാ വണ്ടിക്കരികെ
ആദ്യമായിയെന്നിൽ
നെടു നിശ്വാസമുണർന്നു.

വീണ്ടു കീറിയ പാദങ്ങളി -
ലൊന്നാ വണ്ടിയുടെ
പടിയിലൂന്നവേയാരുടെയോ
അന്ത്യശാസനം കേട്ടതു

പോലെ വണ്ടി നീങ്ങി
വേഗം , മുന്നോട്ടു

 വീണു പോയി താഴെ

ഞാൻ , വണ്ടിച്ചക്രം
നിർദ്ദയമെൻ ദേഹത്തി -
ലൂടെ കയറിയിറങ്ങി
ഞാൻ വേദനിച്ചു പിടഞ്ഞു
കണ്ണിലുടനെ തെളിഞ്ഞു
ആ , വണ്ടിക്കു പിന്നിലെ

എഴുത്തു, കേട്ടു പരിചിതം
ജീവിത വണ്ടിയെന്നു

കിടക്കണം നാളുകളേറെ
സമയമതെത്തും വരേയ്ക്കും
കരിനാക്കാൽ പരുഷമായ
ജനസംസാരം കേ‍ട്ടു ഞാൻ .

5 comments:

  1. ജീവിത വണ്ടി!

    കൊള്ളാം മാഷേ

    ReplyDelete
  2. കേട്ടു പരിചിതം
    ജീവിത വണ്ടിയെന്ന്നു

    ReplyDelete
  3. സ്വച്ഛമായ യാത്ര തരുന്ന ജീവിത വണ്ടി ഇനിയും വരും. നിരാശ വേണ്ട.

    കവിത വളരെ നന്നായി

    ശുഭാശംസകൾ....

    ReplyDelete
  4. ബ്രേക് ഡൌണ്‍
    റിപ്പയര്‍
    വീണ്ടും സര്‍വീസില്‍
    ചക്രം കറങ്ങട്ടെ നിലയ്ക്കുവോളം

    ReplyDelete