Wednesday, February 27, 2013

സ്വപ്നത്തിന്റെ ചെപ്പു്



സ്വപ്നങ്ങളെയെനിക്കെന്തിഷ്ടമെന്നോ
സ്വപ്നങ്ങൾ കാണുവാനേറെയിഷ്ടം
ഓരോ സ്വപ്നങ്ങളെ  ഞാനെന്നുടെ
മിഴികളിൽ സൂക്ഷിച്ചു വയ്ക്കുകയില്ല
മിഴികളിൽ സൂക്ഷിച്ചൽ സ്വപ്നങ്ങളൊക്കെ
കണ്ണീരിൽ കുതിർന്നലിഞ്ഞു പോകും
ഹൃദയത്തിൽ സൂക്ഷിച്ചാലാ , കനവുകൾ
രുധിരത്തിൽ ലയിച്ചൊഴുകി പോകും
അതു കൊണ്ടാ, പൊൻ കിനാക്കളെ , ഞാൻ
നിൻ , പ്രണയത്തിൻ ചെപ്പിൽ സൂക്ഷിപ്പൂ .

3 comments:

  1. അതുകൊണ്ടാണ് വാക്കുകളായി വിരിയുന്നത്

    ReplyDelete
  2. മിഴികൾക്കിന്നെന്തു വെളിച്ചം..!!
    മൊഴികൾക്കിന്നെന്തു തെളിച്ചം..!!

    മനോഹരമായ കവിത

    ശുഭാശംസകൾ....

    ReplyDelete
  3. പ്രണയച്ചെപ്പില് സൂക്ഷിക്കുന്നതൊക്കെ കൊളളാം...തുരുമ്പെടുക്കാതെ സൂക്ഷിക്കണം

    ReplyDelete