Sunday, January 27, 2013

നിഴലിനോടു്


                    നിഴലിനോടു്

വേണ്ട കൂടെ വരേണ്ടെന്നെത്ര വട്ടം
പറഞ്ഞതല്ലേയെന്നിട്ടും വിട്ടു മാറാതെ
കൂടെയെന്തിനു വരുന്നു നീ , പിന്നെയും
ഏകനായി തീർക്കട്ടെയീ തീത്ഥയാത്ര

എന്തിനിത്രയുമക്ഷമ കൂട്ടുകാരാ, വേറെ -
യാരു കൂടെയുണ്ടവസാന യാത്ര വരെ
വിട്ടു പിരിയാതെ ചാരെ ചേർന്നെത്തും
ഞാൻ , നിൻ നിഴലല്ലോയുറ്റ തോഴനും

ഇല്ല വേണ്ട നീയുമെനിക്കു കൂട്ടായി
നിഴലേ , ഒരു ദശാസന്ധിയിൽ
ഒറ്റയ്ക്കാക്കി നീയുമെന്നെ വിട്ടു പിരി -
ഞ്ഞു , നിന്റെ വഴിയെ പോകുമല്ലോ
നന്ദി നിഴലേയെന്നെ വിട്ടു പോകൂ, നീ .

8 comments:

  1. നിഴലിനോടും വിട ചോല്ലുകയാണോ...........................

    ReplyDelete
  2. പോകുവാനേറെയുണ്ടതി ദൂരമതു മുന്നിലായ്
    തുടരുക ഗായകാ, ഈ തീർത്ഥ യാത്ര
    ഇനി നിൻ നിയോഗമീ കാവ്യ യാത്ര.....

    ശുഭാശംസകൾ.......

    ReplyDelete
  3. പാവം നിഴല്‍ . അതെങ്കിലും കൂടെ വന്നോട്ടെ മാഷേ :)

    ReplyDelete
  4. ആ നിഴലെങ്കിലും കൂടെ പോന്നോട്ടെ പാവം

    ReplyDelete
  5. ആകെപ്പാടെ കൂടെക്കരയാന്‍ നിഴല്‍ മാത്രമേയുള്ളൂ ......പാവത്തെ പറഞ്ഞു വിടാതെ

    ReplyDelete
  6. നിന്‍ നിഴല്‍ മാത്രം വരും...

    ReplyDelete
  7. ദുനിയാവിലുള്ള കാലം വിട്ടുപിരിയാനാവില്ല

    ReplyDelete