എന്തേയെനിക്കു നീയിന്നും
അപരിചിതയാകുന്നു
വിശേഷങ്ങളും,സ്വകാര്യങ്ങളും
പങ്കു വെച്ചിടുമ്പോഴും
യൗവ്വനത്തിന്റെ
തീക്ഷ്ണതകളിലൂടെ
ഇന്ദ്രിയങ്ങളുടെ
ഉയരുന്ന ജ്വാലകളിലൂടെ
നമ്മൾ കടന്നു പോകുമ്പോൾ
ആത്മസ്പർശങ്ങൾ
അപ്രതീക്ഷിതങ്ങളായ
കൊടുങ്കാറ്റായി തീരുമ്പോൾ
തീരം കവിഞ്ഞു
ഇളകി മറിഞ്ഞൊഴുകുന്ന
വൈകാരികതയുടെ
പുഴയിലൊഴുകുമ്പോൾ
എന്തേ നീയപരിചിതയായി
ഒടുവിലൊരു കടുത്ത
സമസ്യയുടെ ഉത്തരം തേടും
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.
അപരിചിതയാകുന്നു
വിശേഷങ്ങളും,സ്വകാര്യങ്ങളും
പങ്കു വെച്ചിടുമ്പോഴും
യൗവ്വനത്തിന്റെ
തീക്ഷ്ണതകളിലൂടെ
ഇന്ദ്രിയങ്ങളുടെ
ഉയരുന്ന ജ്വാലകളിലൂടെ
നമ്മൾ കടന്നു പോകുമ്പോൾ
ആത്മസ്പർശങ്ങൾ
അപ്രതീക്ഷിതങ്ങളായ
കൊടുങ്കാറ്റായി തീരുമ്പോൾ
തീരം കവിഞ്ഞു
ഇളകി മറിഞ്ഞൊഴുകുന്ന
വൈകാരികതയുടെ
പുഴയിലൊഴുകുമ്പോൾ
എന്തേ നീയപരിചിതയായി
ഒടുവിലൊരു കടുത്ത
സമസ്യയുടെ ഉത്തരം തേടും
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.
എല്ലാം ആ കണ്ണീര്‍ത്തുള്ളികളില്‍ ...
ReplyDeleteപ്രിയപ്പെട്ട ജെയിംസ്,
ReplyDeleteവളരെ നല്ല വരികള്‍! നന്നായി എഴുതി!ആശംസകള്‍!
സസ്നേഹം,
അനു
പടച്ചോനെ!
ReplyDeleteകണ്ണൂരാനെ അപരിചിതനെന്നു പറയല്ലേ..!
(സാറിന്റെ ആ പഴയ ബ്ലോഗ് എവിടെ?
അതോ ഇതാണോ അത്?)
ഉള്ളർത്ഥത്തിലെ ഗാംഭീര്യം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.എല്ലാ ഭാവുകങ്ങളും.....
ReplyDeleteഒടുവിലൊരു കടുത്ത
ReplyDeleteസമസ്യയുടെ ഉത്തരം തേടും
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.
ഹൃദയം നിറഞ്ഞ ആശംസകളോടെ..