പിണങ്ങുമ്പോളാണു
നീ , സുന്ദരി
ഊടും പാവുമിഴുകിയ
കറുത്ത വസ്ത്രം പോലെ
ഈര്‍ഷ്യ , നിന്‍
കണ്മുനകളില്‍
സന്നാഹയാകുമ്പോള്‍ ,
വിറപൂണ്ട നാസിക
മുന്‍ ശുണ്ഠിയുടെ പ്രകമ്പനം
ഉതിര്‍ക്കുമ്പോള്‍
ആന്ദോളനം പോലാ
തല വെട്ടലിലുണരുന്ന -
തോയേഴകിന്‍
വസന്ത ഋതുക്കള്‍ .
പ്രിയേ നീയിണങ്ങുമ്പോള്‍
വ്യാഖ്യാനങ്ങളുടെ
അര്‍ത്ഥ പുസ്തകം
താനെ അടയുകയാണു്
ഇനിയും നീ പിണങ്ങിടൂ
മൂകതയുടെ ഏകാന്ത
വാതായനങ്ങള്‍
ബന്ധിക്കുന്നു ഉപാസകന്‍ .
പ്രിയേ നീയിണങ്ങുമ്പോള്‍
ReplyDeleteവ്യാഖ്യാനങ്ങളുടെ
അര്‍ത്ഥ പുസ്തകം
താനെ അടയുകയാണു്
അഭിനന്ദനങ്ങൾ
പ്രിയേ നീയിണങ്ങുമ്പോള്‍
ReplyDeleteവ്യാഖ്യാനങ്ങളുടെ
അര്‍ത്ഥ പുസ്തകം
താനെ അടയുകയാണു്
ഇനിയും നീ പിണങ്ങിടൂ
മൂകതയുടെ ഏകാന്ത
വാതായനങ്ങള്‍
ബന്ധിക്കുന്നു ഉപാസകന്‍ .
പിണങ്ങുന്ന സുന്ദരി ശലഭം
ReplyDeleteപോലെ സുന്ദരം....
ആശംസകള്‍...
നല്ല വരികള്‍ .വാക്കുകളുടെ വ്യത്യസ്തമായ ആഖ്യാനശൈലി ആസ്വാദനസുഖം പകര്‍ന്നു.
ReplyDeleteഈ പൂമ്പാറ്റകള്‍ മനോഹരം.എവിടെ കിട്ടും?
ReplyDeleteഋതുസജ്ഞനയുടെ ബ്ളോഗില്‍ നിന്നാണു കിട്ടിയതു്
Deleteപ്രിയപ്പെട്ട ജെയിംസ്,
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍ !
മനോഹരം,ഈ കവിത !
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
മനോഹരമായ കവിത അഭിനന്ദനങ്ങള്‍...
ReplyDeletemanoharamayi ezhuthi...... aashamsakal..... blogil puthiya post...... PRITHVIRAJINE PRANAYICHA PENKUTTY..... vayikkane............
Delete