Friday, October 28, 2011

അശ്വതിയുടെ ദു:ഖം

                    അച്ഛനുമമ്മയ്ക്കുമൊപ്പം കുഞ്ഞുന്നാളിലാണു്  അശ്വതി ആദ്യമായി കാശ്മീര്‍
സന്ദര്‍ശിച്ചതു് . ആ , യാത്രയുടെ മധുരസ്മരണകളാണു്  വീണ്ടും കാശ്മീരിലേക്കു ഒരു യാത്ര
യ്ക്കായി ഭര്‍ത്താവായ വിശ്വനാഥനോടു്  ആവര്‍ത്തിച്ചാവശ്യപ്പെടാന്‍ അവളെ പ്രേരിപ്പിച്ചതു് .
ഒടുവില്‍ വിശ്വനാഥന്‍ അശ്വതിയെ തന്റെ ജോലി സ്ഥലം കൂടിയായ കാശ്മീരിലേക്കു ഒരവധി
കഴിഞ്ഞു തിരികെ പോകാന്‍ നേരം കൊണ്ടു പോയി.ഒരാഴ്ചത്തേയ്ക്കുള്ള ഹ്രസ്വമായ ഒരു യാത്ര.
ഇഷ്ടക്കേടിന്റെ അപസ്വരങ്ങള്‍ നിറഞ്ഞതായി അശ്വതിക്കു് ആ രണ്ടാം കാശ്മീര്‍ യാത്ര. കവ
ചിത വാഹനങ്ങളുടെ ഇരമ്പലും സുരക്ഷാ ഭടന്മാരുടെ ഇടയ്ക്കിടെയുള്ള പരിശോധനയും വിശ്വ
നാഥനോടൊത്താണെങ്കില്‍ പോലും അശ്വതിയെ ഏറെ അസ്വസ്ഥയാക്കി. തനിക്കു മടങ്ങി
പ്പോകണമെന്നു പറയാന്‍ ഉദ്യമിയ്ക്കേണ്ടി വരുമോയെന്നു വരെ ചില ഘട്ടങ്ങളില്‍ അശ്വതി
വിചാരിച്ചു പോയി.  അച്ഛനുമമ്മയ്ക്കുമൊപ്പം ആയിരക്കണക്കിനു വിവിധ ദേശവാസികളായ
ജനതതിയ്ക്കിടയിലൂടെ കാശ്മീരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതു് അശ്വതിക്കു വെറുമൊരു
സ്വപ്നമായി അനുഭവപ്പെട്ടു. ദാല്‍ തടാകത്തിലെ ബോട്ടു ഹൗസിലെ ഒരു സുഖ രാത്രിയും വിശ്വ
നാഥന്റെ സഹ ഉദ്യോഗസ്ഥനായ ഹനീഫിന്റെ ഭാര്യ റംലത്തുമായുണ്ടായ ആത്മ ബന്ധവും
ചിലാസിലെ റസ്റ്ററന്റിലുണ്ടായ ജീവിതത്തിലെ അമൂല്യ നിമിഷവുമാണു് രണ്ടാം കാശ്മീര്‍ യാത്ര
അശ്വതിക്കു  നല്കിയ മധു തൂകുന്ന ഓര്‍മ്മകള്‍ . വിശ്വനാഥന്റെ സഹ ഉദ്യോഗസ്ഥനായ ഹനീഫി
ന്റെ വസതിയില്‍ വിരുന്നുകാരിയായിയെത്തിയ അശ്വതിക്കു അവിടെ സ്നേഹേഷ്മളമായ വരവേ
ല്പാണു ലഭിച്ചതു് . തീവ്രവാദികളുടെ വെയിയേറ്റു കാലു തകര്‍ന്ന ഹനീഫിന്റെ വാപ്പ വീല്‍ച്ചെയറി
ലിരുന്നു അശ്വതിയെ അഭിവാദ്യം ചെയ്തു . ചിതലു പിടിച്ച വന്മരം പോലെ വീല്‍ച്ചെയറിലിരിക്കുന്ന
ഹനീഫിന്റെ വാപ്പയുടെ നേരെ അശ്വതി കൈകള്‍ കൂപ്പി. അന്നു രാത്രി വിശ്വനാഥന്റെ നെഞ്ചോടു
തലചേര്‍ത്തു കിടന്ന അശ്വതി കാതു തകര്‍ക്കുന്ന ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നു .
                         " ന്താ! വിശ്വേട്ടാ ഇതു് ? "
" നാട്ടിലെ കണ്ണകി ക്ഷേത്രത്തില്‍ കതിനാ വെച്ചതാണെന്നു കരുതിയാല്‍ മതി ". വിശ്വനാഥന്‍
അശ്വതിയെ ആശ്വസിപ്പിച്ചു . എന്നാല്‍ അശ്വതിക്കു ആശ്വസിക്കാനായില്ല .വിനോദസഞ്ചാരി
കളുടെ പറുദീസയായിരുന്ന കാലത്തു അശ്വതി കാശ്മീരില്‍ വന്നതാണു്.  ഒരു മില്യണിലധി
കം ടൂറിസ്റ്റുകളാണു  കാശ്മീരില്‍ വന്നതെന്നു കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ടു അശ്വതിക്കു അച്ഛ
നന്നു പറഞ്ഞു കൊടുത്തതാണു് . ഏഴാം പഞ്ചവത്സര പദ്ധതി കാശ്മീരിലെ ടൂറിസത്തിനായി
മാത്രം ഇരുപത്തി രണ്ടായിരത്തി അമ്പതു കോടി രൂപയാണു ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും
അശ്വതിക്കു അച്ഛന്‍ വിശദീകരിച്ചു കൊടുത്തിരുന്നു.
                    ലോകത്തെ ഏറ്റവും മനോഹരവും ജനബാഹുല്യവുമായിരുന്ന ഭൂപ്രദേശം രക്തപ്പുഴ
യൊഴുകുന്ന യുദ്ധഭൂമികയായതെങ്ങിനെയെന്ന അസ്വസ്ഥജനകമായ ചോദ്യവുമായി  ഏഴു ദിവ
ത്തെ കാശ്മീര്‍ വാസത്തിനു ശേഷം അശ്വതി നാട്ടിലേക്കു മടങ്ങി . വീണു കിട്ടുമായിരുന്ന വിശ്രമ
വേളകളില്‍ രണ്ടാം കാശ്മീര്‍ യാത്രയുടെ വ്യസ്ത്യസ്ഥ അനുഭവങ്ങളുടെ ഓര്‍മ്മകളില്‍ അശ്വതി
മുഴുകും .അപ്പോഴൊക്കെ ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ മകളെന്ന നിലയിലും ഭാര്യയെന്ന നില
യിലും താന്‍ പുലര്‍ത്തിപ്പോരുന്ന നിഷ്ഠകളില്‍ നിന്നും വ്യതിചലിച്ചു്  വിശ്വനാഥനോടു  മാറ്റം
വാങ്ങണമെന്നാവശ്യപ്പെടാന്‍ അശ്വതി ആഗ്രഹിച്ചു പോകും.  ശ്രീനഗറിലെ സ്ഫോടനം കറുത്തി
രുണ്ട പുക പടലമായി അശ്വതിയുടെ ഓര്‍മ്മകളെ വലയം ചെയ്തു. തങ്ങള്‍ കയറിയിറങ്ങിയ
ഷോപ്പിങ്മാള്‍ സ്ഫോടനത്തില്‍ തകര്‍ന്നു വീഴുന്നതു അശ്വതി നേരിട്ടു കണ്ടതാണു്. അല്പ നേര
ത്തെ പരിഭ്രാന്തിക്കു ശേഷം ആളുകള്‍ സാധാരണ മട്ടില്‍ വ്യപരിക്കുന്നതു് അശ്വതിയെ അത്ഭുത
പ്പെടുത്തി.
          "ഇവരിതെല്ലാം പരിചയിച്ചു കഴിഞ്ഞു , ഞാനും". ഭയന്നു പൂക്കുല പോലെ വിറച്ചു പോയ
അശ്വതിയെ ചേര്‍ത്തു നിറുത്തി വിശ്വനാഥനപ്പോള്‍ പറഞ്ഞു.നിശ്ശബ്ദയായി കണ്ണീരൊഴുക്കിയ
അശ്വതിയെ ഹനീഫിന്റെ ഭാര്യ റംലത്തു്  നെഞ്ചോടു ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിച്ചു .
അവിടെ നിന്നും ചിലാസിലേക്കു പോയപ്പോഴാണു്  തന്റെ ‍ജീവിതത്തിലെ അമൂല്യ നിമി
ഷത്തെ അശ്വതി അഭിമുഖീകരിച്ചതു് .
                   
                   ചിലാസിലെ റസ്റ്ററന്റിലിരുന്നു ഭക്ഷണം കഴിക്കുന്ന വേളയില്‍ ഇരിപ്പിടത്തില്‍
നിന്നുമെഴുന്നേറ്റ്  വാഷ്ബേസിനില്‍ തലക്കുമ്പിട്ടു നിന്നു ഛര്‍ദ്ദിക്കുന്ന അശ്വതിയുടെയരികില്‍
ഓടിയെത്തി പുറം തടവികൊണ്ടു റംലത്തു പറഞ്ഞു . ഇയാളെ പോലെ ഒരു സുന്ദരിക്കുട്ടി തലയു
യര്‍ത്തി , അന്ധാളിച്ചു പോയ വിശ്വനാഥനെ അശ്വതി നാണത്തോടെ നോക്കി.

                                              പതിവു പോലെ രാവിലെ വിശ്വനാഥന്റെ ഇ മെയില്‍ സന്ദേശം
 വായിയ്ക്കാനിരുന്ന അശ്വതി ശിലക്കു തീ പിടിച്ച പോലെ ഒരേ ഇരിപ്പു തുടങ്ങിയിട്ടു നേരമേറെ
യായി. വിവാഹ വാര്‍ഷികമായതിനാല്‍ രാവിലെ ക്ഷേത്രദര്‍ശനത്തിനു പുറപ്പെടാനൊരുങ്ങി
കഴിഞ്ഞിട്ടായിരുന്നു വിശ്വനാഥന്റെ ആശംസകള്‍ വായിയ്ക്കാന്‍ കംപ്യൂട്ടറിനു മുന്നില്‍ അശ്വതി
ഇരിപ്പു പിടിച്ചതു് ." ഹനീഫിനെയും കുടുംബത്തെയും തീവ്രവാദികള്‍ വേട്ടയാടി . ഇന്നു കണ്ണകി
ക്ഷേത്രത്തില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം... "  . അശ്വതി കരഞ്ഞില്ല. നിശ്ചലയായി
നിര്‍ന്നിമേഷയായി മോണിറ്ററില്‍ തന്നെ മിഴിനട്ടിരുന്നു. മായ മോള്‍ ക്ഷേത്രത്തില്‍ പോകുന്ന
കാര്യം പല ആവര്‍ത്തി ഓര്‍മ്മപ്പെടുത്തിയപ്പോളാണു  ആ ഇരിപ്പു അവസാനിപ്പിച്ചു് ക്ഷേത്ര
ദര്‍ശനത്തിനു മായ മോളെയും കൂട്ടി പുറപ്പെട്ടതു്.

                             "ചിലമ്പു വില്ക്കാന്‍ പോയ കോവിലന്‍ പിന്നെ വന്നില്ലേ" ?
                           " ഇല്ല കുട്ടി പിന്നെ വന്നില്ല . ചിലമ്പു മോഷ്ടിച്ചെന്നാരോപിച്ചു കോവിലനെ
പാണ്ഡ്യ രാജന്‍ വധിക്കാനുത്തരവിട്ടു. രാജഭടന്മാര്‍ കോവിലന്റെ ശിരസ്സറുത്തു".
                         "കഷ്ടമായിപോയി അല്ലേ അമ്മേ". അശ്വതി അതിനു മറുപടി പറഞ്ഞില്ല. വരൂ
വേഗമെന്നു പറഞ്ഞു അശ്വതി മായ മോളുടെ കൈപിടിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ
പതിവില്ലാതെ മായ മോള്‍ കഥ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അശ്വതിക്കു കണ്ണകിയുടെ കഥ
പറയാനാണു തോന്നിയതു്.
                        "  ഭീംസെന്‍ ഒരു കാശ്മീര്‍ പട്ടുസാരി വാങ്ങണം." കവചിത വാഹനത്തില്‍ പതിവു
റോന്തുച്ചുറ്റലിനിടെ സദാ ഗൗരവക്കാനായ വിശ്വനാഥന്‍ സാബ് കൂടുതല്‍ കാര്‍ക്കശ്യത്തോടെ
ഒരക്ഷരം ഉരിയാടാതെ ഇരിക്കാറാണു് പതിവു്. ഇന്നു് ആ പതിവു് അദ്ദേഹം തെറ്റിച്ചിരിക്കുന്നു.
ഉയര്‍ന്നു പൊന്തിയ സന്തോഷം മറച്ചു വയ്ക്കാതെ പരുപരുത്ത സ്റ്റിയറിംഗ് വീലില്‍ ഭീംസെന്‍
താളം പിടിച്ചു . വിശ്വനാഥന്‍ ഊറി വന്ന പുഞ്ചിരിയോടെ അതു നോക്കിയിരുന്നു. ഭീംസെന്നിന്റെ
താളമിടലിനും വിശ്വനാഥന്റെ പുഞ്ചിരിക്കും മദ്ധ്യേയുയര്‍ന്ന ലാന്‍ഡ് മൈന്‍ പൊട്ടിത്തെറിച്ച
അത്യുഗ്രന്‍ ശബ്ദം അവരിരുവര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞു കാണില്ല. പെട്ടിച്ചിതറി തെറിച്ച മഞ്ഞു
പാളികളു‍ടെ ഹിമധൂളികള്‍ക്കൊപ്പം കവചിത വാഹനത്തിന്റെ ലോഹത്തുണ്ടുകളും മാംസകഷണ
ങ്ങളും ചോരപ്പുഴയിലൂടൊഴുകി.
                                     കണ്ണകി ക്ഷേത്രത്തിന്റെ തിരു നടയില്‍ നിന്നു് അശ്വതി മായമോളോ
ടൊപ്പം ഹനീഫിന്റെയും കുടുംബത്തിന്റെയും ആത്മശാന്തിയ്ക്കായി കരളുരുകി പ്രാര്‍ത്ഥിച്ചു. 
                               






 

10 comments:

  1. പുതിയ ബ്ലോഗിലേക്കു സ്വാഗതം

    ReplyDelete
  2. കാശ്മീര്‍ എന്നും ഒരു മുറിവായി തുടരുമോ ? ഇതിനോരവസാനമില്ലേ ?

    പുതിയ ബ്ലോഗിന് എല്ലാ ആശംസകളും..

    ReplyDelete
  3. ലളിതമായ അവതരണം.. നന്നായിരിക്കുന്നു..

    ReplyDelete
  4. പ്രിയപ്പെട്ട ജെയിംസ്‌ സണ്ണി,
    പുതിയ ബ്ലോഗിന് ഭാവുകങ്ങള്‍!
    ഹൃദയസ്പര്‍ശിയായ കഥ!
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  5. നല്ല കഥ.
    പുതിയ ബ്ലോഗിന് ആശംസകള്‍.

    ReplyDelete
  6. നന്നായിട്ടുണ്ട്... ആശംസകള്‍..

    ReplyDelete
  7. ഇതൊരു തുടര്‍കഥ / നോവല്‍ സംരംഭം ആണെന്ന് തോന്നുന്നു. അങ്ങിനെയെങ്കില്‍ തുടരട്ടെ.

    ReplyDelete
  8. പുതിയ ബ്ലോഗിന് ആശംസകള്‍...
    കഥ ശരിക്കും വേദനിപ്പിച്ചു..
    ഇതൊന്നും കഥ അല്ലാത്തത് കൊണ്ട്
    തന്നെ...

    ReplyDelete