Tuesday, July 28, 2015

തെരുവുനായ്ക്കളുടെ ഇഷ്ട ഭൂമികയിലെ മനുഷ്യ കാലുകൾ


തെരുവിൽ നിറയെ നായ്ക്കൾ .നായയുടെ കടിയേറ്റ് ദിനംപ്രതി
നിരവധി പേർ ചികിത്സ തേടി ആശുപത്രിയിലെത്തുന്നു. തെരുവു
പട്ടികളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരും .വളരെ എളുപ്പത്തിൽ
തന്നെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗം അധികാരികൾ കണ്ടെത്തുക
യും ചെയ്തു കഴിഞ്ഞു.എന്നാൽ എന്തു കൊണ്ടാണു് പട്ടികൾ തെരു
വിൽ കൂട്ടത്തോടെ കാണപ്പെടുന്നതു്? , പട്ടികൾ കൂട്ടത്തോടെ തെരു
വുകളിൽ എത്തുവാൻ എന്താണു് കാരണം ?
നമ്മുടെ നഗരങ്ങളിലെ മാലിന്യക്കൂമ്പരങ്ങൾ തന്നെയാണു് നായ്ക്ക
ളെ തെരുവുകളിലേക്കു ആകർഷിക്കാനും കൂട്ടമായി അധിവസിക്കാൻ
പ്രേരിപ്പിക്കുന്നതിനും കാരണം. ഇഷ്ടം പോലെ ഭക്ഷണം അതും
വൈവിധ്യം നിറഞ്ഞതും പല രുചികളിലുമുള്ളവ ലഭിച്ചു കഴിഞ്ഞാൽ
പിന്നെ പട്ടികൾ വേറെ എവിടെയെങ്കിലും പോകേണ്ടതുണ്ടോ?
ഒരു ഫൈവു് സ്റ്റാർ ഹോട്ടലിലെ ലഞ്ചിനും ഡിന്നറിനും ദൈനംദിനം
വിഭവസമൃദ്ധമായി ഒരുക്കിയിരിക്കുന്ന ബുഫെ പോലെ നാനാ
തരം ഭക്ഷണ പദാർത്ഥങ്ങൾ നായ്ക്കൾക്കായി നഗരവാസികൾ
എല്ലാ ദിവസം ഒരുക്കി വെയ്ക്കാറുണ്ടു്. ആവശ്യത്തിലധികം തിന്നു
കൊഴുത്ത പട്ടികൾ പല്ലു തരിപ്പു സഹിയാഞ്ഞു് ( ഭക്ഷണത്തിൽ
നിന്നും കാൽസ്യം അമിതമായി ലഭിക്കുന്നുണ്ടാകും.) മനുഷ്യ കാലുക
ളിൽ യഥേഷ്ം കടിച്ചു് പല്ലു തരിപ്പു മാറ്റാറുള്ളതാണു് ഇപ്പോൾ
നമ്മുടെ നഗരത്തിലെ പ്രധാന പ്രശ്നം. നാട്ടിമ്പുറത്താണെങ്കിൽ വല്ല
കമ്പുകളോ , കൊതുമ്പോ കടിച്ചു കുടഞ്ഞും വീടുകളിലാണെങ്കിൽ
അവിടെ കിട്ടുന്ന കട്ടിയുള്ള ഏതെങ്കിലും വസ്തുക്കൾ കടിച്ചു
കുടഞ്ഞും പട്ടികൾക്ക് ദന്തയസ്വസ്ഥത മാറ്റിയടുക്കാം . തെരുവിൽ
അതിനു കഴിയാത്തതു കാരണം മനുഷ്യരുടെ കാലുകളെ പട്ടി
കൾ നോട്ടമിടുന്നു.
നന്ദിയുടെ പര്യായമായ നായ്ക്കളുടെ ഈ തെരുവു ശല്യത്തിൽ
നിന്നും മോചനം തേടി നായ്ക്കളെ കൊല്ലുക എന്ന ജസ്റ്റിനീയൻ നീതി
നടപ്പാക്കാൻ ശ്രമിക്കുന്നതു് ഒരു പരിഷ്ക്കൃത ജനസമൂഹത്തിനു് ഒട്ടും
തന്നെ അനുയോജ്യമല്ല. തെരുവുകളിൽ നായ്ക്കൾക്കു ഭക്ഷിക്കുവാൻ
പാകത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതെ തെരുവുകൾ , ജനപഥ
ങ്ങൾ മാലിന്യരഹിതമാക്കിയാൽ മാത്രമേ തെരുവുകൾ നായ്ക്കൾ
അധിവസിക്കാത്തവയായി തീരുകയുള്ളു. അങ്ങിനെ പട്ടി കടിയിൽ
നിന്നും നമ്മുടെ കാലുകളെ സംരക്ഷിക്കുകയും ചെയ്യാം.

5 comments:

  1. നമ്മുടെ കുറ്റത്തിന് വേറെ ജീവികള്‍ ശിക്ഷിക്കപ്പെടുന്നു

    ReplyDelete
  2. ഇന്നലെ ഇവിടെ ഒരു കമന്റ് എഴുതിയിരുന്നതാണല്ലോ. എവിടെപ്പോയ്!!

    ReplyDelete
  3. നന്ദിയുടെ പര്യായമായ നായ്ക്കളുടെ
    ഈ തെരുവു ശല്യത്തിൽ നിന്നും മോചനം
    തേടി നായ്ക്കളെ കൊല്ലുക എന്ന ജസ്റ്റിനീയൻ നീതി
    നടപ്പാക്കാൻ ശ്രമിക്കുന്നതു് ഒരു പരിഷ്ക്കൃത ജനസമൂഹത്തിനു് ഒട്ടും
    തന്നെ അനുയോജ്യമല്ല.

    ReplyDelete
  4. തെരുവുനായശല്യം പരിഹാരം കാണേണ്ട പ്രശ്നം തന്നെ.

    ReplyDelete
  5. പ്രശ്നപരിഹാരനടപടികള്‍ പലയിടത്തും നടപ്പാക്കുന്നുണ്ടെന്ന് കേട്ടു!
    ആശംസകള്‍

    ReplyDelete