കിടപ്പറ കഥകളിൽ തന്റെ പേരു കണ്ടു്
സൂര്യഭഗവാൻ കടലിലെടുത്തുച്ചാടിയതാണു്
എന്നിട്ടും മരിയ്ക്കാതെ ജന്മനിയോഗത്തിനായി
വീണ്ടും കുന്നിൻ മുകളിലുറക്കമെണീറ്റു
നഗര കവലകളിൽ സിഗ്നൽ വിളക്കുകൾക്കു
ജീവനേകുന്ന സൗരോർജ്ജ പാനലുകളെ
അസഹ്യതയോടെ നോക്കി നോക്കി
സൂര്യ ഭഗവാൻ വെളിച്ചം വിതറി നടന്നു പോയി
തെട്ടവർക്കുമതറിഞ്ഞവർക്കുമറിയാത്ത
സ്പർശ രതി ലീലകളുടെ എപ്പിസോഡുകളായ
ചാനലുകളിലെ കിടപ്പറ കഥകളിലഭിരമിച്ചു്
ജനം സൂര്യനമസ്ക്കാരം ചെയ്യുകയായി .
വറ്റാത്ത ഊര്‍ജമല്ലേ സൂര്യന്
ReplyDeleteഇത്രയും ആയിട്ടും ശരി തെറ്റുകൾ അറിയാൻ ഒരു രാത്രി ഒന്ന് വരാൻ സൂര്യന് തോന്നുന്നില്ലല്ലോ. കൊള്ളാം.
ReplyDeleteഎഴുതിയാൽ തീരാത്ത കഥയാണ് സൂര്യൻ......
ReplyDeleteപ്രപഞ്ചത്തിലെ ഊർജ്ജത്തിന്റെ ഉറവിടം ...
ആശംസകൾ......
പാവം സൂര്യന് !
ReplyDeleteഇന്നിന്റെ പ്രദക്ഷിണവഴികളിലുടെ....
ReplyDeleteനല്ല വരികള്‍
(കാണാന്‍ താമസിച്ചു)
ആശംസകള്‍
സൂര്യ ഭഗവാൻ വെളിച്ചം വിതറി നടന്നു പോയി
ReplyDeleteതെട്ടവർക്കുമതറിഞ്ഞവർക്കുമറിയാത്ത
സ്പർശ രതി ലീലകളുടെ എപ്പിസോഡുകളായ
ചാനലുകളിലെ കിടപ്പറ കഥകളിലഭിരമിച്ചു്
ജനം സൂര്യനമസ്ക്കാരം ചെയ്യുകയായി .