കരിമ്പനയിൽ നിന്നിറങ്ങി വന്നു യക്ഷി
ചുണ്ണാമ്പു ചോദിച്ചതു പഴയൊരോർമ്മയിൽ
അവൾ ചിരിച്ചപ്പോൾ കൂർത്ത കോമ്പല്ലിന്റെ
ധവളിമ കണ്ണുകളിൽ നിലാവു പരത്തി
അസ്ഥികൾ കടിച്ചു പൊട്ടിച്ചു മജ്ജയത്രയും
ഭക്ഷിച്ചു തീർക്കാൻ യക്ഷി വെമ്പൽ കൊണ്ടു
എന്റെ കൈയ്യിൽ ദൈവത്തിന്റെതായി
ഒരു പുസ്തകവുമില്ല പേടിപ്പിക്കാൻ ,
ഇന്നത്തെ വർത്തമാന പത്രം ചുരുട്ടി
കക്ഷത്തു വച്ചതിൽ യക്ഷിയുടെ കണ്ണുകളുടക്കി
അതിൽ നിറയെ പീഢന വാർത്തകളാണു്
ഭൂതകാലത്തിന്റെ അതിരുകൾ കണ്ടു
ഓർമ്മകൾ തിരികെ വന്നതറിഞ്ഞ യക്ഷി
പെട്ടെന്നു് പേടിച്ചു അപ്രത്യക്ഷയായി .
ഹഹഹ
ReplyDeleteയക്ഷികള്‍ പോലും......
അര്‍ത്ഥവത്തായ വരികള്‍
ReplyDeleteഭക്ഷിക്കുവാൻ വന്ന യക്ഷിയും തത്ക്ഷണം,
ReplyDeleteരക്ഷയില്ലാതങ്ങലറീ, ''രക്ഷിക്കണേ''.....
കോലം കെട്ട കാലത്തിന്റെ പോക്ക് രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
വളരെ നല്ലൊരു കവിത.
ശുഭാശംസകൾ....
ഇപ്പോള്‍ ചുണ്ണാമ്പ് ചോദിക്കില്ല. ഹാന്‍സ്, ശംഭു അങ്ങനെ നിരവധി സംഗതികള്‍ ഉണ്ടല്ലോ. കവിത ഇഷ്ടമായി.
ReplyDeleteയക്ഷിയെ അകറ്റാൻ വാർത്താ ദിനപത്രം. കാലിക പ്രസക്തമായ കവിത
ReplyDelete