Friday, April 15, 2016

ലെഗ്ഗിൻസു്


വാഹനപകടത്തെ തുടർന്നാണു് അയാൾ ആശുപത്രിയിൽ
പ്രവേശിക്കപ്പെട്ടതു്. അറിയപ്പെടുന്ന എഴുത്തുകാരനായനായതു
കൊണ്ടും , ഫേസ് ബുക്കിൽ സജീവമായി മുഴുകുന്നതു കൊണ്ടും
അയാളെ കാണുവാൻ സന്ദർശകരുടെ ഒഴുക്കായിരുന്നു. അയാൾ
ചറ്റ് ചെയ്യാറുള്ള പെൺ സുഹൃത്തുക്കളും അക്കൂട്ടത്തിൽ നിരവധി
ഉണ്ടായിരുന്നു . അതിൽ കുറെ പേർ ഒരേ സമയം കിടക്കക്കു
ചുറ്റും കൂടി നിന്നപ്പോൾ തന്നോടു മാത്രമാണു് ഞാൻ ചാറ്റ് ചെയ്യാ
റുള്ളതു് എന്നു് എഴുതി പിടിപ്പിച്ചതു് അയാൾ ഓർത്തു പോയി.
ലെഗ്ഗിൻസിനെതിരായി അയാളെഴുതിയ ലേഖനവും അയാളുടെ
കിടയ്ക്കക്കരിൽ കൂടി നിന്ന സുഹൃത്തുക്കൾ ചർച്ച ചെയ്തു.
ധീരമായി അഭിപ്രായം പ്രകടിപ്പിച്ചിനു് ചില ഫെമിനിസ്റ്റ് വിരോധി
കൾ ആ സന്ദർഭത്തിലും അയാളെ അഭിനന്ദിക്കാൻ തയ്യാറായി.
വേണമെങ്കിൽ തുണിയുടുക്കാതെ നടക്കും തനിക്കെന്താ? എന്നു്
ചില പെൺ വാജികൾ തന്റെ പോസ്റ്റിനെതിരെ കമന്റുമായി കു
ളമ്പടി നാദമുതിർത്തു വന്നതു് ഒരു ഞെട്ടലോടെ അയാളുടെ മന
സ്സിലൂടെ കടന്നു പോയി.
എങ്ങിനെ അപകടം പറ്റിയെന്നു് എല്ലാം തുറന്നു പറയാറുള്ള
തന്റെ സുഹൃത്തിനോടു്േ അയാൾ പറഞ്ഞു. അന്നു തന്നെ സുഹൃത്തു്
അതു് പോസ്റ്റ് ചെയ്യുകയും ചെയ്തു . പബ്ലിക് പോസ്റ്റ് ആയതിനാൽ
എല്ലാവരും അതു് വായിക്കുകയും ചെയ്തു. ഇതായിരുന്നു ആ പോ
സ്റ്റ്.
ലെഗ്ഗിൻസിനെതിരെ ശക്തമായി സമൂഹ മാദ്ധ്യമത്തിൽ
പ്രതികരിച്ച എന്റെ സുഹൃത്ത് ലെഗ്ഗിൻസ് നിമിത്തം അപകടത്തിൽ
പെട്ടു് ആശുപത്രിയിലായി. സുഹൃത്തു് നഗരത്തിന്റെ ഹൃദയഭാഗത്തു
കൂടെ തന്റെ ഇരുച്ചക്രവാഹനത്തിൽ പോകുമ്പോഴാണു് സിഗ്നൽ
ലൈറ്റ് ചുവപ്പു കണ്ടു് വണ്ടി ബ്രേക്ക് ചെയ്തു് നിറുത്തിയതു് . തെട്ടു
മുന്നിൽ നിറുത്തിയിരിക്കുന്ന ടൂവീലറിൽ ലെഗ്ഗിൻസു് ധാരിയായ സ്ത്രീ.
ശരീര വലിപ്പം കൂടുതലുള്ള അവർ ഇടയ്ക്കിടെ ടോപ്പിന്റെ താഴ് ഭാഗം
താഴോട്ടു വലിച്ചു നീക്കാൻ വൃഥാ ശ്രമം നടത്തുന്നതു് സുഹൃത്തിന്റെ
ശ്രദ്ധയിൽ പെട്ടു .തടിച്ചു കൊഴുത്ത തുടഭാഗം മറയ്ക്കുന്നതിനു് പാഴ്
ശ്രമം പരാജയപ്പെടുന്നതു് സുഹൃത്തു് സസൂക്ഷ്മം ശ്രദ്ധിച്ചു. പച്ച
വെളിച്ചം തെളിഞ്ഞപ്പോഴേക്കും ലെഗ്ഗിൻസു് ധാരിയിലാകൃഷ്ടനായി
സുഹൃത്ത് ആ സ്ത്രീയുടെ സ്കൂട്ടറിനു പിന്നാലെ തന്റെ വണ്ടി വിട്ടു.
ശരിക്കും താഴ് ഭാഗം അനാവൃതമായ ഒരു സ്ത്രീയണു് മുന്നിലെ
വണ്ടിയിലിരിക്കുന്നതെന്ന മനോവ്യാപാരത്തിൽ മുഴുകവെ സുഹൃ
ത്തിന്റെ വാഹനം ദിശ തെറ്റി ഡിവൈഡറിൽ ഇടിച്ചു മറിയുകയും
ചെയ്തു .
പോസ്റ്റ് ടാബ് ലറ്റിൽ കണ്ടു് അയാൾ ലെഗ്ഗിൻസിനെ മനസ്സിൽ
ഭർത്സിച്ചു.

6 comments:

 1. അപ്പോ ലെഗിൻസിനല്ല കുറ്റം.അത്‌ കാണുന്ന കണ്ണുകൾക്കല്ലേ??

  ReplyDelete
 2. ഈ കമന്റ്‌ അപ്രൂവൽ ഇക്കാലത്ത്‌ ആവശ്യമുണ്ടോ??

  ReplyDelete
 3. കൺട്രോൾ
  കൺ ട്രോൾ

  ReplyDelete
 4. എങ്ങോട്ടെങ്കിലും നോക്കി വണ്ടിയോടിച്ചാല്‍ ഇതുതന്നെ ഗതി. പക്ഷെ ആകര്‍ഷണവലയത്തില്‍ കുടുങ്ങിയപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.

  ReplyDelete
 5. ലെഗ്ഗിൻസ് നല്ലതാണ് അത് ഭാര്യയും മറ്റു വേണ്ടപ്പെട്ടവരും ധരിക്കാത്തപ്പോൾ മാത്രം.

  ReplyDelete
 6. ലെഗ്ഗിൻസ് നല്ലതു തന്നെ. ഭാര്യയും വേണ്ടപ്പെട്ടവരും അണിഞ്ഞിട്ടില്ലെങ്കിൽ മാത്രം .

  ReplyDelete