Saturday, April 25, 2015

വിദേശത്തെ മകൻ


വംഗദേശത്തിന്റെ അതിർത്തിയിൽ റോന്തുച്ചുറ്റുന്ന പതിവു് ഉപജീവനമാർഗ്ഗത്തി
നിടയിൽ വിരസവും മനംമടുപ്പിക്കുന്നതുമായ വിജനതയിൽ, ഗോപാലകൃഷ്ണനു്
ഏക ആശ്വാസമാണു് അജ്മൽഖാന്റെ ചെറിയ ചായക്കട. അതിർത്തി കടന്നു്
ബംഗ്ലാദേശികളും അവരുടെ ആടുകളും എത്തുന്നതു് തടയുക ജാഗരൂകമായ
പ്രവൃത്തി തന്നെയാണു്. ആത്മാർത്ഥതയുള്ള ഒരു അതിർത്തി രക്ഷാ ഭടന്റെ

 കർമ്മനിരതക്കു കോട്ടം തട്ടാതെയാണു് ഗോപാകൃഷ്ണൻ തന്റെ ജോലി നിർവ്വ
ഹിക്കുന്നതു്. ബംഗ്ലാദേശികളെ വിരട്ടി അതിർത്തിയ്ക്കപ്പുറത്തേക്കു് അയയ്
ക്കുന്നതു പോലെ എളുപ്പമല്ല അവരുടെ ആടുകളെ അതിർത്തിയ്ക്കപ്പുറത്തേക്കു്

 ആട്ടിത്തെളിച്ചു വിടേണ്ടതു്. ബംഗ്ലാദേശല്ല ഇത് ഇൻഡ്യയാണു് എന്നു് ആടുക
ളോടു പറഞ്ഞിട്ടു് എന്തു കാര്യം. രണ്ടു രാജ്യങ്ങളിലേയും പച്ചിലകൾക്ക് അടുകളെ

 സംബന്ധിച്ചു് ഒരേ രുചി തന്നെയാണു്. സ്ഥലം മാറ്റം കിട്ടി വന്നിട്ടു് ഒരു മാസ
ത്തിനിടയിൽ ആടുകളുടെ അതിക്രമിച്ചു കടക്കലിനെതിരെയാണു് ഗോപാലകൃ
ഷ്ണന്റെ കർമ്മനിരത പരീക്ഷണ വിധേയമായതു്.


അന്നും ആടുകളെ പണിപ്പെട്ടു് പിന്തിരിപ്പിച്ച ക്ഷീണമകറ്റാൻ ഒരു ഗ്ലാസ് സു
ലൈമാനി കുടിക്കാനായി ഗോപാലകൃഷ്ണൻ അജ്മൽഖാന്റെ ചായക്കടയിലെ
ത്തി. ഉപചാരം പറഞ്ഞു് ചായ ഓർഡർ ചെയ്തപ്പോഴാണു് ഗോപാലകൃഷ്ണൻ
 അജ്മൽഖാന്റെ വേഷവിധാനം ശ്രദ്ധിച്ചതു് . പുതുപുത്തൻ ടീഷർട്ടും ബർമുഡ
യുമാണു് അയാൾ ധരിച്ചിരിക്കുന്നതു്. സാധാരണയായി അഴുക്കു പിടിച്ച കൈ
യ്യുള്ള വെള്ള ബനിയനും കഴുകിയാൽ വെള്ള നിറം ലഭിക്കുമെന്നു് ഉറപ്പിക്കാവു
ന്ന പൈജാമയും ആണു് അയാളുടെ വേഷം . ഗോപാലകൃഷ്ണൻ ഹിന്ദിയും അറി
യാവുന്ന ബംഗാളിയും കൂട്ടിക്കലർത്തി അജ്മൽ ഖാന്റെ വേഷ വിധാനത്തെ
പ്രശംസിച്ചു. സുലൈമാനി നിറച്ച സ്റ്റീൽ ഗ്ലാസു് ഗോപാലകൃഷ്ണനു നേരെ നീട്ടി
പ്രശംസിച്ചതിന്റെ സംതൃപ്തി ഒരു വിടർന്ന പുഞ്ചിരിയിലൊതുക്കി അജ്മൽഖാൻ
ഗോപാലകൃഷ്ണനോടു പറഞ്ഞു
എന്റെ മകൻ വെളിയിലാണു്. അവധിക്കു നാട്ടിൽ വന്നപ്പോൾ കൊണ്ടു വന്ന
താണു്.
എവിടെയെന്ന ഗോപാലകൃഷ്ണന്റെ ചോദ്യഭാവത്തിനു് ഉത്തരമായി അയാൾ
കൂട്ടിച്ചേർത്തു.
കേരൾ, ത്രിവെന്ത്രം.
ദുബായി, സൈദി,കുവൈറ്റ് എന്നൊക്കെ വിചാരിച്ച ഗോപാലകൃഷ്ണൻ അതു
കേട്ടു് ഡൈനാമിറ്റ് പൊട്ടിത്തെറിച്ച സംഭവസ്ഥലത്തെന്ന പോലെ നിന്നു
പോയി.പഴവങ്ങാടിയിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു പോ
കുന്ന ഇടറോഡിലെ തെരുവു കച്ചവടക്കാരനിൽ നിന്നും  കഴിഞ്ഞ അവധി
ക്കു നാട്ടിൽ വന്നപ്പോൾ ബർമുഡയും ടീഷർട്ടും വാങ്ങിയതു് ഗോപാലകൃഷ്ണൻ
സാന്ദർഭികമായി ഓർത്തു പോയി. ഇതിനിടയിൽ രണ്ടു ചെറുപ്പക്കാർ അവിടെ
യെത്തി. അജ്മൽ ഖാൻ ഗോപാലകൃഷ്ണനോടും അവിടെ ചായകുടിയ്ക്കാനെ
ത്തിയ മറ്റുള്ളവരോടുമായി ആ, ചെറുപ്പക്കാരെ ചൂണ്ടിക്കാട്ടി പറഞ്ഞു . അവധി
ക്കു വന്ന എന്റെ മകനും കൂട്ടുകാരനുമാണു്. ആ ചെറുപ്പക്കാർ എല്ലാവർക്കും
 ഹസ്തദാനം നല്കി.. എന്നിട്ടു് മലയാളത്തിൽ സംസാരിച്ചു തുടങ്ങി .അജ്മൽ
ഖാനും മറ്റുള്ളവരും അവരുടെ സംസാരം മനസ്സിലാകാതെ അഭിമാന വിജൃംഭൃ
തരായി ആ, ചെറുപ്പക്കാരെ നോക്കി നിന്നു. ചെറുപ്പക്കാർ രണ്ടു പേരും മലായ
ളത്തിൽ സംഭാഷണം തുടരുകയാണു് . ഇടയ്ക്ക് തങ്ങൾ സംസാരിക്കുന്ന ഭാഷ
മറ്റാർക്കും പിടികിട്ടാത്തതിന്റെ ഗരിമയോടെ ചെറുപ്പക്കാരിരുവരും അവിടെ കൂടി
നിന്നവരെ പ്രത്യേകിച്ചു് ഗോപാലകൃഷ്ണനെ സാഭിമാനം നോക്കി.
.

5 comments:

  1. അവര്‍ സന്തോഷിക്കട്ടെ അല്ലേ

    ReplyDelete
  2. ഇതൊരു കഥ അല്ല. സത്യം പണ്ട് നമ്മുടെ ആൾക്കാർ പട്ടാളത്തി ലോ ബോംബയിലോ ഒക്കെ പോയി വന്ന പോലെ. എഴുത്ത് നന്നായി.

    ReplyDelete
  3. നമ്മൾ ഗൾഫിലേക്കെന്നും പറഞ്ഞ് പോകുന്നതുപോലെയാണ് അന്യസംസ്ഥാനക്കാർ നമ്മുടെ നാട്ടിൽ പണിക്കു വരുന്നത്. തിരിച്ചു പോകുന്നതും അതുപോലെ തന്നെ. ഒരു വ്യത്യാസം മാത്രം. നമ്മൾ ഫ്ലൈറ്റിലും അവർ തീവണ്ടിയിലും...!!

    ReplyDelete
  4. വംഗദേശക്കരെകിലും
    നമ്മുടെ നാട് കൊണ്ട് നന്നാവട്ടെ അല്ലേ

    ReplyDelete
  5. വിയര്‍പ്പിന്‍റെ വില തുല്ല്യമാണെവിടെയും...........
    ആശംസകള്‍

    ReplyDelete