Saturday, April 11, 2015

സൂര്യകഥകൾ


കിടപ്പറ കഥകളിൽ തന്റെ പേരു കണ്ടു്
സൂര്യഭഗവാൻ കടലിലെടുത്തുച്ചാടിയതാണു്
എന്നിട്ടും മരിയ്ക്കാതെ ജന്മനിയോഗത്തിനായി
വീണ്ടും കുന്നിൻ മുകളിലുറക്കമെണീറ്റു
നഗര കവലകളിൽ സിഗ്നൽ വിളക്കുകൾക്കു
ജീവനേകുന്ന സൗരോർജ്ജ പാനലുകളെ
അസഹ്യതയോടെ നോക്കി നോക്കി
സൂര്യ ഭഗവാൻ വെളിച്ചം വിതറി നടന്നു പോയി
തെട്ടവർക്കുമതറിഞ്ഞവർക്കുമറിയാത്ത
സ്പർശ രതി ലീലകളുടെ എപ്പിസോഡുകളായ
ചാനലുകളിലെ കിടപ്പറ കഥകളിലഭിരമിച്ചു്
ജനം സൂര്യനമസ്ക്കാരം ചെയ്യുകയായി .

6 comments:

  1. വറ്റാത്ത ഊര്‍ജമല്ലേ സൂര്യന്‍

    ReplyDelete
  2. ഇത്രയും ആയിട്ടും ശരി തെറ്റുകൾ അറിയാൻ ഒരു രാത്രി ഒന്ന് വരാൻ സൂര്യന് തോന്നുന്നില്ലല്ലോ. കൊള്ളാം.

    ReplyDelete
  3. എഴുതിയാൽ തീരാത്ത കഥയാണ് സൂര്യൻ......
    പ്രപഞ്ചത്തിലെ ഊർജ്ജത്തിന്റെ ഉറവിടം ...
    ആശംസകൾ......

    ReplyDelete
  4. ഇന്നിന്‍റെ പ്രദക്ഷിണവഴികളിലുടെ....
    നല്ല വരികള്‍
    (കാണാന്‍ താമസിച്ചു)
    ആശംസകള്‍

    ReplyDelete
  5. സൂര്യ ഭഗവാൻ വെളിച്ചം വിതറി നടന്നു പോയി
    തെട്ടവർക്കുമതറിഞ്ഞവർക്കുമറിയാത്ത
    സ്പർശ രതി ലീലകളുടെ എപ്പിസോഡുകളായ
    ചാനലുകളിലെ കിടപ്പറ കഥകളിലഭിരമിച്ചു്
    ജനം സൂര്യനമസ്ക്കാരം ചെയ്യുകയായി .

    ReplyDelete