Sunday, May 12, 2013

ഗുരുനാഥനും ശിഷ്യയും



വരൂ വീട്ടിലേക്ക്
ഗുരു നാഥൻ പതിഞ്ഞ
ശബ്ദത്തിൽ വിളിച്ചു
ചരിത്രം പഠിപ്പിക്കുമ്പോൾ
ഗുരു നാഥന്റെ
ശബ്ദത്തിനു് പെരുമ്പറയുടെ
മുഴക്കമുണ്ടായിരുന്നതു്
അവളേർത്തു പോയി
പുതിയ പാഠങ്ങൾ
പഠിപ്പിച്ചു താരാമെന്നു
പറയുമ്പോൾ
ഗുരുനാഥന്റെ കണ്ണുകളിൽ
യാചനയായിരുന്നു
ക്ലാസ്സിൽ പേടിപ്പിക്കുന്ന
ഭാവമായിരുന്നു
ഗുരുനാഥന്റെ നോട്ടത്തിനു്
ചരിത്രത്തിന്റെ
ഏതദ്ധ്യായമായിരിക്കും
ഗുരുനാഥൻ
തനിക്കു പറഞ്ഞു തരുന്നതു്
പിന്നാലെ നടക്കുമ്പോൾ
ഗുരുനാഥനോടു്
അവൾ ഒടുവിൽ ചോദിച്ചു .

2 comments:

  1. ഗുരുനാഥന്‍ ശിഷ്യയ്ക്കെന്ത് കൊടുക്കും?

    ReplyDelete
  2. ഇപ്പോൾ ധാരളം പഠന സഹായികൾ സുലഫം. കൂടാതെ,ദുരുപയോഗം ചെയ്യാതെ,സൂക്ഷിച്ചുപയോഗിച്ചാൽ
    ഇന്റെർനെറ്റും പഠനത്തിനുപകരിയ്ക്കും. ഇത്രയൊക്കെ സൗകര്യങ്ങളുള്ളപ്പോൾ ശിഷ്യയ്ക്ക് വീട്ടിലിരുന്ന് പഠിച്ചാൽ പോരേ..? ഈ ഗുരുനാഥനോടെന്തായാലും 'ചരിത്രം' മാപ്പു തരില്ല.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete