Tuesday, February 12, 2013

സർഗ്ഗപൗർണ്ണമിയുടെ വിനയചന്ദ്രൻ


 
 
 സർഗ്ഗപൗർണ്ണമിയുടെ വിനയചന്ദ്രൻ
 
തലയെടുപ്പുള്ള കവികളോ
തലക്കനം കാട്ടിയകന്നപ്പോൾ
തലയുയർത്തി , മനം കുനിച്ചു
അരികത്തു വന്നു ഞങ്ങടെ
അഴലിനോടൊപ്പം കൂട്ടിരുന്നു
കാടിന്റെ നൊമ്പരങ്ങളും
കടലിന്റെ ഗദ്ഗദങ്ങളുമീ
നോവുകൾക്കു തുല്യമെന്നു
കവിതച്ചൊല്ലി പറഞ്ഞു തന്നു .
ക്ഷുഭിതനാണു ഭവാനെന്നും
പ്രചണ്ഡ വാതമായി മാറും
ചിലപ്പോൾ ,പേമാരി പോലെ
പെയ്തിറങ്ങിയാർത്തലച്ചൊ -
ഴുകി സാഗരം തേടിപ്പോകും
കര കവിയുന്ന നദിയുമാകും .

പ്രണയത്തിന്റെ നൽവഴികൾ
തെളിച്ചു , ജീവാത്മാവിനൊരു
പരംപൊരുൾ കാട്ടിക്കൊടുത്തു
ചിത്ത വിശുദ്ധിയ്ക്കൊരായിരം
പുരാണങ്ങളെന്നുമെഴുതിടൂ
മലയാള കാവ്യ ഭൂവിലെന്നും
നിലാ മഴ പെയ്തിടുന്ന സർഗ്ഗ
പൗർണ്ണമിയുടെ ,വിനയചന്ദ്രൻ

3 comments:

  1. വിനയചന്ദ്രിക മറഞ്ഞു....

    ReplyDelete
  2. സർഗ്ഗ
    പൗർണ്ണമിയുടെ ,വിനയചന്ദ്രൻ ..
    ഉചിതമായ സ്മരണാഞ്ജലി.

    ReplyDelete
  3. വിനയചന്ദ്രിക

    ReplyDelete