Sunday, January 22, 2012

പിണങ്ങുന്ന സുന്ദരി


പിണങ്ങുമ്പോളാണു
നീ , സുന്ദരി
ഊടും പാവുമിഴുകിയ
കറുത്ത വസ്ത്രം പോലെ
ഈര്‍ഷ്യ , നിന്‍
കണ്മുനകളില്‍
സന്നാഹയാകുമ്പോള്‍ ,

വിറപൂണ്ട നാസിക
മുന്‍ ശുണ്ഠിയുടെ പ്രകമ്പനം
ഉതിര്‍ക്കുമ്പോള്‍
ആന്ദോളനം പോലാ
തല വെട്ടലിലുണരുന്ന -
തോയേഴകിന്‍
വസന്ത ഋതുക്കള്‍ .

പ്രിയേ നീയിണങ്ങുമ്പോള്‍
വ്യാഖ്യാനങ്ങളുടെ
അര്‍ത്ഥ പുസ്തകം
താനെ അടയുകയാണു്
ഇനിയും നീ പിണങ്ങിടൂ
മൂകതയുടെ ഏകാന്ത
വാതായനങ്ങള്‍
ബന്ധിക്കുന്നു ഉപാസകന്‍ .

9 comments:

  1. പ്രിയേ നീയിണങ്ങുമ്പോള്‍
    വ്യാഖ്യാനങ്ങളുടെ
    അര്‍ത്ഥ പുസ്തകം
    താനെ അടയുകയാണു്


    അഭിനന്ദനങ്ങൾ

    ReplyDelete
  2. പ്രിയേ നീയിണങ്ങുമ്പോള്‍
    വ്യാഖ്യാനങ്ങളുടെ
    അര്‍ത്ഥ പുസ്തകം
    താനെ അടയുകയാണു്
    ഇനിയും നീ പിണങ്ങിടൂ
    മൂകതയുടെ ഏകാന്ത
    വാതായനങ്ങള്‍
    ബന്ധിക്കുന്നു ഉപാസകന്‍ .

    ReplyDelete
  3. പിണങ്ങുന്ന സുന്ദരി ശലഭം
    പോലെ സുന്ദരം....
    ആശംസകള്‍...

    ReplyDelete
  4. നല്ല വരികള്‍ .വാക്കുകളുടെ വ്യത്യസ്തമായ ആഖ്യാനശൈലി ആസ്വാദനസുഖം പകര്‍ന്നു.

    ReplyDelete
  5. ഈ പൂമ്പാറ്റകള്‍ മനോഹരം.എവിടെ കിട്ടും?

    ReplyDelete
    Replies
    1. ഋതുസജ്ഞനയുടെ ബ്ളോഗില്‍ നിന്നാണു കിട്ടിയതു്

      Delete
  6. പ്രിയപ്പെട്ട ജെയിംസ്‌,
    അര്‍ത്ഥവത്തായ വരികള്‍ !
    മനോഹരം,ഈ കവിത !
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  7. മനോഹരമായ കവിത അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. manoharamayi ezhuthi...... aashamsakal..... blogil puthiya post...... PRITHVIRAJINE PRANAYICHA PENKUTTY..... vayikkane............

      Delete